കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ ജനാധിപത്യ മ്യൂസിയമാക്കി : ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി. ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ജനാധിപത്യത്തി​ന്റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ബില്ലുകള്‍ ഓര്‍ഡിനന്‍സുകളിലൂടെ അവതരിപ്പിക്കുന്നു. വിശദമായ ചര്‍​ച്ചയോ വോ​​ട്ടെടുപ്പോ ഇല്ലാതെയും സെലക്ഷന്‍ കമ്മിറ്റിക്ക്​ വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തിന്റെ ഭാഗം കേള്‍ക്കാതെ ഇന്ന് രാജ്യസഭ ഒമ്പത്​ ബില്ലുകള്‍ പാസാക്കി. നാളെ അവ തൊഴില്‍ ബില്ലുകളായിരിക്കാം. ജനാധിപത്യത്തി​ന്റെ ക്ഷേത്രം മുതല്‍ ജനാധിപത്യത്തിന്റെ മ്യൂസിയം വരെ?’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ്​ ചെയ്​തു.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഉള്‍പ്പെടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെ ​ബി.ജെ പി ഭരണകൂടം ഏകപക്ഷീയമായി പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യസഭയും ലോക്​സഭയും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്​ തടസപ്പെട്ടു. രാജ്യസഭയിലെ കാര്‍ഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്​ എട്ടു എം.പിമാരെ സസ്​പെന്‍ഡ്​ ചെയ്​തിരിക്കുകയാണ്​. അതില്‍ പ്രതിഷേധിച്ച്‌​​ കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള പ്രതിപക്ഷം ലോക്​സഭയും ബഹിഷ്​കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...