വയനാട് : ഹർ ഘർ തിരംഗാ പ്രചാരണത്തിനായി തയ്യാറാക്കിയ ദേശീയ പതാകകൾ വിറ്റഴിക്കാനാകാതെ കടംകയറി വയനാട്ടിലെ വനിതാ സംരംഭക. ആറര ലക്ഷത്തോളം ദേശീയ പതാകകളാണ് കെട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ പെയ്ത പെരുമഴയാണ് ഷംലയ്ക്ക് വിനയായത്. കുടുംബശ്രീയിലൂടെ വളർന്നു വന്ന സംരംഭകയാണ് കണിയാമ്പറ്റ സ്വദേശി ഷംല ഇസ്മായിൽ. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ‘ഹർ ഘർ തിരംഗാ’ പ്രചാരണമെത്തി. കൂടുതൽ പതാക തയ്യാറാക്കാൻ ഓർഡർ കിട്ടി. ഏഴ് ജില്ലകളില്‍ നിന്നുള്ള ഓര്‍ഡറാണ് കിട്ടിയത്. എത്ര എണ്ണം വേണമെന്ന വിവരം കിട്ടാന്‍ വൈകിയെന്ന് ഷംല പറയുന്നു. കൂടുതൽ ഓർഡർ ലഭിച്ചതോടെ, മഹാരാഷ്ട്രയിൽ നിന്നും ദേശീയ പതാക എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. പക്ഷേ മഹാരാഷ്ട്രയില്‍ പെരുമഴ പെയ്തതോടെ ട്രെയിനുകള്‍ പലതും പിടിച്ചിടുന്ന അവസ്ഥയുണ്ടായി. നാല് ദിവസം വൈകിയാണ് പതാകകള്‍ കിട്ടിയത്. ഇതോടെ ഒരൊറ്റ ദിവസം കൊണ്ട് ഒരു കോടി 24 ലക്ഷം രൂപ നഷ്ടം വന്നുവെന്നും ഷംല പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























