കവിയൂർ : മണിമലയാറ്റിൽ മനയ്ക്കച്ചിറമുതൽ കുറ്റൂർവരെയുള്ള ഭാഗത്തെ മൺപുറ്റുകൾ നീരൊഴുക്കിന് തടസ്സമാകുന്നു. ആറിന്റെ വിസ്‌തൃതി കുറഞ്ഞ് ഒഴുക്ക് നൂലുവണ്ണത്തിലായി. ഏകദേശം മൂന്നുകിലോമീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ ഇത്തരം പുറ്റുകളിൽ പുല്ലും കാടും വളർന്ന് കരയായിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിതി മാറി. നദിയിൽ ജലനിരപ്പ് ഉയർന്നാൽ ഉടനെ മനയ്ക്കച്ചിറ-കുറ്റൂർ, ടി.കെ. റോഡുകൾ മുങ്ങും. ഗതാഗതവും തടസ്സപ്പെടുന്നു. വീടുകൾ വെള്ളത്തിന് അടിയിലാകുന്നു. തോട്ടഭാഗംമുതൽ കുറ്റൂർവരെ അനധികൃതമായി നടത്തിയ മണൽ ഖനനത്താൽ പുഴയുടെ വിസ്‌തൃതി ചുരുങ്ങി. വള്ളംകുളം, മനയ്ക്കച്ചിറ പാലങ്ങളുടെ ചുവട്ടിൽനിന്നുവരെ അടുത്തകാലത്ത് മണൽവാരി കടത്തി. 50 അടിയിൽ അധികം വീതിയിൽ ഒഴുകിയിരുന്ന പുഴയ്ക്ക് ഈ ഭാഗത്ത് 20 അടിയിൽ താഴെയേ വീതിയുള്ളൂ. ബാക്കിയിടം മണൽപുറ്റുകൾ നിറഞ്ഞു. വർഷങ്ങൾക്ക് മുന്നേ ആറുനീന്തി മറുകര എത്തുക ശ്രമകരമായിരുന്നു. ഇന്നിതിന് വലിയ പ്രയാസമില്ല.നീരൊഴുക്കിന്റെ ഗതിയിലുണ്ടാകുന്ന വ്യത്യാസം പാലങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























