മിൽമ തിരുവനന്തപുരം മേഖലാ തിരഞ്ഞെടുപ്പ് ഫലത്തിന് സ്റ്റേ ഇല്ല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്. കേരള സർക്കാരിനും ഹർജിയിലെ എതിർകക്ഷികൾക്കുമാണ നോട്ടീസ്. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് വട്ടപ്പാറ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മിൽമ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പും ചെയർ പേർസണായി മണി വിശ്വനാഥിനെ തിരെഞ്ഞെടുത്തതും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. പകരം സമിതി എടുക്കുന്ന തീരുമാനങ്ങൾ സുപ്രീം കോടതി വിധിക്ക് വിധേയമാകുമെന്ന് കോടതി വ്യക്തമാക്കി. 978 സംഘങ്ങളുൾപ്പെട്ട യൂണിയനിലേക്ക് 58 സൊസൈറ്റികളിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്. 23 സംഘങ്ങൾ യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ഇവരുടെ വോട്ടുകൾ എണ്ണരുതെന്നാണ് ഹർജിക്കാർ ഉയർത്തുന്ന വാദം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...