കൊച്ചിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തിയ പരിശോധനയിൽ ആറുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം നഗരത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഈ ഓപ്പറേഷൻ നടത്തിയത്.

തൃപ്പൂണിത്തുറ പേട്ട ഭാഗത്തുള്ള ‘അക്വേറിയ ദ ബുട്ടീക്’ റിസോർട്ടിലെ 208-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. തൃക്കാക്കര സ്വദേശി ഉനൈസ് (34), കണ്ണാടിക്കാട് സ്വദേശി റോനിഷ് ആൻ്റണി (28), തൃപ്പൂണിത്തുറ സ്വദേശി അക്വീൻ ഷിബു (22) എന്നിവരെയാണ് 11.13 ഗ്രാം എക്സ്റ്റസി ഗുളികകളും 6.10 ഗ്രാം എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്.

അമ്പലമേട് കരിമുകൾ ഭാഗത്തുള്ള ഫാക്ട് കോളനിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 19.720 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പുത്തൻകുരിശ് കരിമുകൾ സ്വദേശികളായ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), അഭിഷേക് (28) എന്നിവരാണ് ഇവിടെ നിന്നും പിടിയിലായത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,370 രൂപയും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ലഹരി ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...