കരുതലിന്റെ ആറു വര്‍ഷങ്ങള്‍ ; കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറു വര്‍ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലായി കുടുംബശ്രീ ആരംഭിച്ച സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷങ്ങള്‍. 2932 കേസുകളാണ് ഇക്കാലയളവില്‍ ലഭിച്ചത്. 270 പേര്‍ക്ക് താത്കാലിക അഭയവും നല്‍കി. 2013 ല്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 2017 ഡിസംബറോടെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സേവനദാതാക്കള്‍, രണ്ട് സെക്യൂരിറ്റി, ഒരു ഓഫീസ് അസിസ്റ്റന്റ്, ഒരു കെയര്‍ടേക്കര്‍ എന്നിങ്ങനെ 11 ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

സ്നേഹിത കോളിംഗ് ബെല്‍ പദ്ധതി, പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രത്യേക ഇടപെടല്‍ (മരിമ്പ), ഉപജീവനം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനത്തിനുമായി ലക്ഷ്യ ഉപജീവന കേന്ദ്രം, അടൂര്‍-പന്തളം പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്നേഹിത എക്സ്റ്റെന്‍ഷന്‍ സെന്ററുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും സ്നേഹിത @ സ്‌കൂള്‍, സ്നേഹിത @ കോളേജ് എന്നിവയാണ് സ്‌നേഹിത ഹെല്‍പ് ഡെസ്‌കിന്റെ പ്രധാന പദ്ധതികള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിതയിലേക്ക് ഏതു സമയത്തും വിളിച്ച് പ്രശ്നങ്ങള്‍ അറിയിക്കാം. 155399, 1800 425 1244 എന്നീ ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....