മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും മറ്റു രണ്ടു മക്കളും കിടന്നുറങ്ങിയത് മൂന്നു ദിവസം

For full experience, Download our mobile application:
Get it on Google Play

കുറുപ്പന്തറ : മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും മറ്റു രണ്ടു മക്കളും കിടന്നുറങ്ങിയത് മൂന്നു ദിവസം. കുറുപ്പന്തറ മാഞ്ഞൂര്‍ നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം തോന്നിക്കും.വീട്ടിലെത്തിയ പഞ്ചായത്തംഗമാണ് മൃതദേഹം കണ്ടെത്തിയത്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവരാണ് ചെല്ലമ്മയും മക്കളുമെന്ന് മാഞ്ഞൂര്‍ പഞ്ചായത്തംഗം സാലിമോള്‍ ജോസഫ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ സാലിമോള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് അജി മരിച്ചതായി അറിഞ്ഞത്. ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു സാലിമോള്‍. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന നിലയില്‍ അജിയുടെ മൃതദേഹം കണ്ടത്. ഈ സമയം ചെല്ലമ്മയും ഇളയമകന്‍ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയില്‍ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും ഇപ്പോള്‍ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി സാലിമോള്‍ പറഞ്ഞു.

പഞ്ചായത്തംഗം അറിയിച്ചതിനെത്തുടര്‍ന്ന് സമീപവാസികളും പോലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാല്‍ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. നാലു പേര്‍ക്കും ലഭിക്കുന്ന പെന്‍ഷനും നാട്ടുകാര്‍ നല്‍കുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവര്‍ക്ക് വീടു നിര്‍മിച്ചിരുന്നത്. തനിച്ചു കിടക്കാന്‍ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. മരിച്ചതറിയാതെ ഞായറാഴ്ച മുതല്‍ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്. വൈക്കം ഗവ. ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ അജിക്ക് കോവിഡ് സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....