ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 70,000 തീർഥാടകർ ബുക്ക് ചെയ്തുവെങ്കിലും 60,000 പേരാണ് ദർശനം നടത്തിയത്. വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോൾ 3,17,923 പേർ ദർശനം നടത്തി. തീർഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച്‌ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്‌.

കഴിഞ്ഞ വർഷം നട തുറന്ന ആദ്യ ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണയത്‌ 30,687 ആയി ഉയർന്നു. വൃശ്‌ചികം ഒന്നിന്‌ 72,656 പേരും രണ്ടിന്‌ 67,272 പേരും മൂന്നിന്‌ 75,959 പേരും നാലിന്‌ 64,489 പേരും ബുധൻ പകൽ രണ്ട്‌ വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരാണ്‌ ഈ മണ്ഡലകാലത്ത്‌ എത്തിയത്‌. ഇതിൽ പത്ത്‌ ശതമാനത്തോളം മാത്രമാണ്‌ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെ എത്തിയത്‌. തീർഥാടകരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച്‌ വർധിച്ചെങ്കിലും വെർച്വൽ ക്യൂ കാര്യക്ഷമമായതും നട തുറന്നിരിക്കുന്ന സമയം രണ്ട്‌ മണിക്കൂർ ദീർഘിപ്പിച്ചതും പതിനെട്ടാം പടി കയറ്റുന്നതിലെ വേഗവും തിരക്ക്‌ ഒഴിവാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...