സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ വ്യക്തമാക്കിയതോടെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ വ്യക്തമാക്കിയതോടെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ആശങ്കയില്‍. പദ്ധതി വരുമോ ഇല്ലയോ എന്നു മാത്രമല്ല, ഭൂമി ഈടുവച്ച് വായ്പയെടുക്കാനും ക്രയവിക്രയത്തിനും തടസമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കും ഇവര്‍ വിശ്വസിക്കുന്നില്ല. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രാനുമതി ലഭിക്കുംവരെ പിന്‍വലിച്ചെന്നതിന്‍റെ പേരില്‍ പദ്ധതി തന്നെ ഉപേക്ഷിച്ചെന്ന പ്രചാരണം വന്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി തുടര്‍പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കേന്ദ്രം അനുമതി നല്‍കിയാലും, മുഖ്യമന്ത്രി പറഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പദ്ധതി പ്രദേശത്തെ ജനങ്ങള്‍. വായ്പയും സ്ഥലം വാങ്ങലും വില്‍ക്കലും തടസമില്ലാതെ നടക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കാണെന്ന് ചെങ്ങന്നൂരിലെ ജനങ്ങൾ പറയുന്നു.

ചങ്ങനാശേരി മാടപ്പള്ളിക്കും മുന്‍പേ തീവ്രമായ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം നടന്ന മേഖലയാണ് ചെങ്ങന്നൂര്‍. തീവ്രവാദബന്ധമെന്നും ആക്രമണത്തിനു പരിശീലനം കിട്ടിയെന്നും മുന്‍മന്ത്രി സജിചെറിയാന്‍ ആരോപിച്ചത് ഈ നാട്ടിലെ സമരക്കാര്‍ക്കെതിരെയാണ്. മന്ത്രിക്കായി അലൈന്‍മെന്‍റ് മാറ്റിയെന്ന് ആരോപിക്കപ്പെട്ടതും അന്ന് മന്ത്രിയായിരുന്ന സജിചെറിയാന്‍ നേരിട്ടെത്തി പിഴുതെറിഞ്ഞ കല്ല് പുനസ്ഥാപിക്കുകയും ചെയ്ത സ്ഥലം. ഇന്നും സമരവീര്യത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...