മതവിദ്വേഷ മുദ്രാവാക്യ കേസ് ; യഹിയ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ  : മതവിദ്വേഷ മുദ്രാവാക്യ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യഹിയ തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് യഹിയ തങ്ങളെ അറസ്‌റ്റ്‌ ചെയ്‌തത്‌​.

21ന്​ ആലപ്പുഴയിൽനടന്ന റാലിയുടെ സ്വാഗതസംഘം ചെയർമാനാണ്‌ യഹിയ തങ്ങൾ. വൻ പോലീസ്​ സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ​ സൗത്ത്​ പോലീസ്​ സ്​റ്റേഷനിൽ ഇയാളെ എത്തിച്ചത്​. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ അറസ്‌റ്റ്‌​ രേഖപ്പെടുത്തി​. ശനിയാഴ്‌ച അനുമതിയില്ലാതെ എസ്​പി ഓഫീസ്​ മാർച്ച് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം ​പോലീസ്​ അറസ്​റ്റുചെയ്‌ത കുട്ടിയുടെ അച്ഛനടക്കം അഞ്ചുപേരെ കോടതി റിമാൻഡ്​ ചെയ്‌തിരുന്നു. കേസിൽ ഇതുവരെ 26 പേർ പിടിയിലായി​. വരുംദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകുമെന്നാണ്​ സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...