ദുബൈ : യു.എ.ഇയിൽ ചെറു ഭൂചലനം. വടക്കു-കിഴക്കായി സ്ഥിതിചെയ്യുന്ന പർവതപ്രദേശമായ മസാഫിയിൽ തിങ്കളാഴ്ച രാത്രിയാണ് ചെറു ഭൂചലനം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11.03നാണ് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ മൂന്നു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻ.സി.എം എക്സിലൂടെ അറിയിച്ചു. പ്രദേശവാസികൾക്ക് ചെറിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും കാര്യമായി ബാധിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ് നൽകുന്നതിനായി ഭൂചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും എൻ.സി.എം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























