കലഞ്ഞൂരില്‍ സ്മാര്‍ട്ട് അംഗനവാടിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ 20-ആം വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി വി ജയകുമാർ, സുജ അനിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അലക്സാണ്ടർ ഡാനിയേൽ, ഷാൻ ഹുസൈൻ, സുഭാഷിണി തുടങ്ങിയവർ സംസാരിച്ചു. ദീർഘനാളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്യാനിക്കോട് 76-ആം നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ എം എൽ എ യ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്.

ബ്ലോക്ക് പഞ്ചായത്ത്‌ എഞ്ചിനിയറിങ്ങ് വിഭാഗമാണ് പ്രവർത്തിയുടെ നിർവഹണം നടത്തുന്നത്. 550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അംഗൻ വാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഭൂമിയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയുമാണ് പ്രവർത്തിക്കായി അനുവദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...