നഗര ആരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം സ്വന്തം ആസ്ഥാനം ഒരുക്കും : അഡ്വ. ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭാ പരിധിയിലെ പൊതുജന ആരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം സ്വന്തം ആസ്ഥാനം ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. രണ്ടാം വാർഡ് അഞ്ചക്കാലായിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവനരംഗത്ത് കാര്യക്ഷമവും നിരന്തരവുമായ ഇടപെടൽ ആണ് ഭരണസമിതി നടത്തിവരുന്നത്. ഇതിന്റെ തുടർച്ച ഉറപ്പാക്കുകയാണ് പൊതുജന ആരോഗ്യ മേഖലയ്ക്ക് നൽകാൻ കഴിയുന്ന മികച്ച സംഭാവന എന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി വാടക കെട്ടിടത്തിലെ അപര്യാപ്തതകളിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രമാണ് ഇപ്പോൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്.

നഗരസഭയിലെ 1, 2 , 3, 4, 32 വാർഡുകളിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ പ്രദേശത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് ജനകീയ ആരോഗ്യ കേന്ദ്രം ഇപ്പോൾ പ്രവർത്തനം ആരംഭിച്ചത്. വാർഡ് കൗൺസിലർ പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറി അലക്സ്, കൗൺസിലർമാരായ ആർ സാബു, സി.കെ അർജുനൻ, ശോഭാ കെ മാത്യു, പൊതുപ്രവർത്തകരായ എം.ജെ രവി, അജിൻ വർഗീസ്, ബിനി ഫിലിപ്പ്, ജോളി ആന്റണി, അജു വർഗീസ്, റോയി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...