കോതമംഗലം : റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി – റോട്ടറി ക്ലബ് കോതമംഗലവുമായി സഹകരിച്ച് സ്മാര്‍ട്ട് ചാര്‍ജ് പദ്ധതി നടപ്പിലാക്കി. റോട്ടറി ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരത്തിലെ ആദ്യത്തെ ഇലക്‌ട്രിക് വാഹന ചാര്‍ജറാണിത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള റോട്ടറിയുടെ പ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതി. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി കേരളത്തിലുടനീളം റോട്ടറി കെട്ടിടങ്ങളില്‍ ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും അതുവഴി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ശൃംഖല സൃഷ്ടിക്കാനും താത്പര്യപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ‘ഔര്‍ ലവ്‌ലി പ്ലാനറ്റ്’ എന്ന റോട്ടറി പ്രമേയത്തിന് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി – റോട്ടറി ക്ലബ് കോതമംഗലവുമായി സഹകരിച്ച് സ്മാര്‍ട്ട് ചാര്‍ജ് പദ്ധതി നടപ്പിലാക്കി
RECENT NEWS
Advertisment