വാഹനങ്ങളുടെ പുക പരിശോധന ; നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : വാഹനങ്ങളുടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയിലാണ് പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ച് ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 8,128 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ മാർച്ച് 17-ന് ശേഷം പുതിയ രീതി പ്രാബല്യത്തിൽ വന്നതോടെ ഇക്കാര്യത്തിൽ മാറ്റം വന്നു. 4,11,862 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 35,574 വാഹനങ്ങൾ പരാജയപ്പെട്ടു. മാർച്ച് 17 മുതൽ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് പുക പരിശോധനയിലൂടെ സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നത്. 8.85 ശതമാനം വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 1.6 ശതമാനം വാഹനങ്ങളായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്.

അന്തരീക്ഷ മലിനീകരണ തോത് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 പെട്രോൾ ഇരുചക്ര – നാലുചക്ര വാഹനങ്ങളിൽ വാതകങ്ങളുടെ അളവ് വിശകലനം ചെയ്യുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ പരാജയപ്പെടും. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുന്നതും കാർബറേറ്ററിൽ തടസമുണ്ടാകുന്നതും പുക മലിനീകരണത്തിന് കാരണമായേക്കും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടും എത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നഷ്ടമായേക്കും. പുകയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുമ്പോഴും 1,500 രൂപ പിഴ നൽകേണ്ടിവരും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...