യു.ഡി.എഫ് ബഹ്റൈൻ കോഴിക്കോട് ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

മനാമ : കോഴിക്കോട് ജില്ലയിലെ മൂന്ന് ലോകസഭ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന യു.ഡി. എഫ് സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധി (വയനാട്) എം.കെ.രാഘവൻ (കോഴിക്കോട്) ഷാഫി പറമ്പിൽ (വടകര) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം പ്രവാസ ലോകത്ത് ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഒഐസിസി, കെ എം സി സി, നൗക ബഹ്‌റൈൻ എന്നി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ആയ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കേന്ദ്ര, കേരള സംസ്ഥാന സർക്കാരുക്കളുടെ ജനദ്രോഹ നടപടിക്ക് എതിരെയും മതേതര ഇന്ത്യ നില നിൽക്കണോയെന്ന് തിരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നമ്മുടെ രാജ്യത്ത് നടക്കാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്തുത കൺവെൻഷനിൽ യു.ഡി.എഫ് കോഴിക്കോട് ജില്ല ജനറൽ കൺവീനർ ജാലീസ് കെ.കെ.അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥികളായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ എന്നിവർ ഒൺലൈൻ മുഖേന യോഗത്തിൽ സംസാരിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, നൗക ബഹ്‌റൈൻ ജനറൽ സെക്രട്ടറി അനീഷ് ടി.കെ ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാജഹാൻ, ഷമീം കെ.സി നടുവണ്ണൂർ, കെ.പി. മുസ്തഫ, മനു മാത്യു റഫീഖ് തോട്ടക്കര, സയ്യിദ്.എം.എസ്, നിസാർ കുന്നംകുളത്തിൽ, പ്രദീപ് മേപ്പയ്യൂർ, ഗിരീഷ് കാളിയത്ത്, സുബൈർ നാദപുരം, ശ്രീജിത്ത് പാനായി, ഫാസിൽ വട്ടോളി, ചന്ദ്രൻ വളയം, ഫൈസൽ കണ്ടിതാഴ, എന്നിവർ ആശംസ പ്രസംഗം നടത്തി.

യു ഡി എഫ് നേതാക്കളായ രഞ്ജൻകച്ചേരി, റീജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, കെ.പി.കുഞ്ഞമ്മദ് സാഹിബ്‌, ടി.പി. അസീസ് മൂലാട്, അനിൽ കൊടുവള്ളി, സുബിനാസ്.കെ.കെ, സുരേഷ്.പി.പി, വാജിദ് പാലയാട്, രവി മണിയൂർ, അസീസ് പേരാമ്പ്ര, റഷീദ് മുയിപ്പോത്ത്, സഹൽ പിലാതോട്ടത്തിൽ, നസീം പേരാമ്പ്ര, ഷാഹിർ ഉളേള്യരി, അഷറഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹിമാൻ, മുനീർ വാല്യക്കോട്, ഷാജി ചെരണ്ട ത്തൂര്, റഷീദ് വാല്യക്കോട് തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി. കെ. എം.സി.സി. ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും സജീത്ത് വെളളിക്കുളങ്ങര നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്തനംതിട്ട സ്വദേശി ചിഞ്ചു ജേക്കബിനെതിരായ പോലീസ് അന്വേഷണത്തില്‍...

0
പിറവം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ...