Wednesday, April 17, 2024 4:18 am

ലഗേജില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവം ; വിദേശിക്ക് ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ : മയക്കുമരുന്നുമായി യുഎഇയില്‍ പ്രവേശിക്കാനെത്തിയ വിദേശിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് എത്തിയ പ്രതിയുടെ കൈവശം. 4.900 കിലോഗ്രാം കൊക്കൈനാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍വെച്ച് പ്രതി പിടിയിലായത്.

Lok Sabha Elections 2024 - Kerala

സാധാരണയില്‍ കവിഞ്ഞ എണ്ണം ബാഗുകള്‍ ഇയാളുടെ ലഗേജില്‍ കണ്ടെത്തിയതോടെയാണ് സംശയം തോന്നിയതെന്ന് ദുബൈ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ മൊഴി നല്‍കി. തുടര്‍ന്ന് ലഗേജ് പരിശോധിച്ചപ്പോഴാണ് കൊക്കെയ്‍ന്‍ കണ്ടെത്തിയത്. സന്ദര്‍‌ശക വിസയിലാണ് ഇയാള്‍ ദുബൈയില്‍ എത്തിയിരുന്നതെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പിടിച്ചെടുത്ത സാധനങ്ങള്‍ തന്റേതല്ലായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. നാട്ടില്‍ നിന്ന് ഒരാള്‍ മൂന്ന് ബാഗുകള്‍ തന്നയച്ചുവെന്നും അത് ദുബൈയിലുള്ള മറ്റൊരാളിന് കൈമാറാനാണ് നിര്‍ദേശിച്ചിരുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഇതിന് പ്രതിഫലമായി തനിക്ക് 55000 ദിര്‍ഹത്തിന് തുല്യമായ തുക തന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ആദ്യം പ്രാഥമിക കോടതി പുറപ്പെടുവിച്ച അതേ വിധി അപ്പീല്‍ കോടതിയും ശരിവെയ്‍ക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോ‌ടതി ഉത്തരവുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരും രാമക്ഷേത്രം നിർമിക്കുമായിരുന്നു : അശോക് ​ഗെലോട്ട്

0
ഡൽഹി: സർക്കാർ അത് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്...

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...