മട്ടന്നൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്പിടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്-സഫീറ ദമ്പതികളുടെ മകള്‍ ഹയ (8) ആണ് ഇന്ന് രാവിലെ മരിച്ചത്. ലുബ സഹറയാണ് സഹോദരി.
മെരുവമ്പയി എം.യു.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.