തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആനപ്പറമ്പ് സ്കൂളില്‍ നിന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (9)അണലിയുടെ കടിയേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവിടെ അറ്റകുറ്റപണികള്‍ നടക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. രാവിലെ സ്‌കൂള്‍ വളപ്പില്‍വെച്ചാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു
RECENT NEWS
Advertisment