പാമ്പുകടി പ്രതിരോധം – ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാമ്പുകടി പ്രതിരോധം –  മുൻകരുതലുകളും സുരക്ഷയും എന്ന വിഷയത്തിൽ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ ക്ലാസ് നടന്നു. പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ.റോഷ്നി ജി എസ് ക്ലാസ് നയിച്ചു. ചൂട് കൂടിയതോടെ മാളം വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളുടെ അധിനിവേശം എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമികമായി എന്തൊക്കെ ചെയ്യണമെന്നും അവർ വിശദീകരിച്ചു. 120 ഇനം പാമ്പുകൾ ഉള്ളതിൽ വെറും നാലെണ്ണം മാത്രമേ അപകടകാരികൾ ആയിട്ടുള്ളു എന്നും മഹാഭൂരിഭാഗവും നിരുപദ്രവികളുമാണെന്നും അവർ പറഞ്ഞു.

വീടും പരിസരവും കാട് കളഞ്ഞു വൃത്തിയായി സൂക്ഷിക്കുകയും വീട്ടിലേക്കു തുറന്നിരിക്കുന്ന ദ്വാരങ്ങളും പൈപ്പുകളും അടിയന്തിരമായി അടക്കുകയും വേണം. വീട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിക്കളയുന്നതു നന്നായിരിക്കും. പാമ്പ് കടിയേറ്റാൽ ഫസ്റ്റ് എയ്ഡ് എന്ന ഒന്ന് ഇല്ലെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. കടിയേറ്റതിനു ശേഷമുള്ള “ഗോൾഡൻ ഔവർ” (golden hour) ആയ ആദ്യത്തെ ഒരു മണിക്കൂർ നിര്‍ണ്ണായകമാണെന്നും അതിനുള്ളിലെ പ്രവർത്തനം ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുമെന്നും ഡോ.റോഷ്നി പറഞ്ഞു. ലൈഫ് ലൈൻ സിഇഒ ഡോ.ജോർജ് ചാക്കച്ചേരി, ഡോ.റോഷ്നിക്ക്  ഉപഹാരം നൽകി. ആശുപത്രി ഡോക്ടർമാരെയും നേഴ്സുമാരെയും കൂടാതെ നിരവധി പൊതുജനങ്ങളും ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...