വൈഭവിന്റെ ബാറ്റിൽ രഹസ്യ ചിപ്പുണ്ടോ? പാക് ക്രിക്കറ്റ് നിരീക്ഷകന് താരം നൽകിയ മറുപടി വൈറൽ

For full experience, Download our mobile application:
Get it on Google Play

യുവ സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് മികവിനെ പരിഹസിച്ച പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസിന് താരത്തിന്റെ കൃത്യമായ മറുപടി. തന്റെ ബാറ്റിങ് കരുത്തിന് പിന്നിൽ സാങ്കേതികവിദ്യയല്ല, മറിച്ച് ദൈവ നിശ്ചയമാണെന്നാണ് വൈഭവ് പ്രതികരിച്ചത്. രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. “ദൈവമാണ് അത് എന്റെ ബാറ്റിൽ സ്ഥാപിച്ചത്. എന്റെ ബാറ്റിൽ എന്തോ സവിശേഷത ഉണ്ടെന്ന് സ്വർഗത്തിലിരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുന്നു എന്ന് മാത്രം,” വൈഭവ് വീഡിയോയിൽ വ്യക്തമാക്കി. വൈഭവിന്റെ ബാറ്റിങ് അസാധാരണമാണെന്നും ബാറ്റിൽ ചിപ്പ് ഉണ്ടോ എന്ന് ലബോറട്ടറിയിൽ പരിശോധിക്കണമെന്നും നൗമാൻ നിയാസ് തമാശരൂപേണ പറഞ്ഞിരുന്നു. ഇതിനാണ് താരം കൃത്യമായ മറുപടി നൽകിയത്.

ഐപിഎൽ 2026 സീസണിൽ തകർപ്പൻ ഫോമിലാണ് ഈ 15-കാരൻ. നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. വെറും 167 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഈ സീസണിൽ ഇതുവരെ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചറിയും രണ്ട് അർധസെഞ്ചറികളും താരം നേടിക്കഴിഞ്ഞു. റൺവേട്ടക്കാരുടെ പട്ടികയിലും വൈഭവ് മുൻനിരയിലുണ്ട്. നേരത്തെ ഒരു ചർച്ചയ്ക്കിടെയാണ് നൗമാൻ നിയാസ് വൈഭവിനെ പ്രശംസിച്ചുകൊണ്ട് ഇത്തരമൊരു പരാമർശം നടത്തിയത്. സാധാരണയായി താരങ്ങൾക്ക് ഉത്തേജക മരുന്ന് പരിശോധന നടത്താറുണ്ട്, എന്നാൽ വൈഭവിന്റെ കാര്യത്തിൽ ബാറ്റ് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 16 വയസ്സ് മാത്രം പ്രായമുള്ള ഈ പയ്യന്റെ കരുത്തും ബാറ്റിങ് ശൈലിയും വിശ്വസിക്കാനാവാത്തതാണെന്നും 360 ഡിഗ്രിയിൽ ബാറ്റ് ചെയ്യുന്ന വൈഭവിന്റെ സാങ്കേതികത അപാരമാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...