എസ്.എന്‍.ഡി.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി വീണ്ടും തൂങ്ങി മരണം ; പുറക്കാട് ശാഖാസെക്രട്ടറി യോഗം ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗം ശാഖാ സെക്രട്ടറിയെ യൂണിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി രാജു ആണ് മരിച്ചത്. സംഘടന പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയോട് കൂടിയാണ് രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ രാജുവുമായി ചിലര്‍ തര്‍ക്കമുണ്ടായിരുന്നു.

എസ്‌എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശനെ യൂണിയന്‍ ഓഫിസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2020 ജൂണ്‍ 20 നായിരുന്നു. ഇതിന്റെ വിവാദങ്ങളും കേസും അടങ്ങുന്നതിന് മുന്‍പാണ് സമാനമായ രീതിയില്‍ ശാഖാ സെക്രട്ടറിയുടെ മരണം. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....