എസ് എൻ ഡി പി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: ജാതിചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്ന കേരളത്തെ ഭ്രാന്താലയത്തിൽ നിന്നും ഇന്നത്തെ ആധുനീകകാലത്തേക്ക് മാറ്റിയതിനു പിന്നിൽ ശ്രീനാരായണ ഗുരുദേവന് മുഖ്യ പങ്കാണുള്ളതെന്നും ഗുരുദേവൻ ഇല്ലാതാക്കിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നരബലിയും ഉൾപ്പടെയുള്ള വിപത്തുക്കൾ സാക്ഷരകേരളത്തിൽ വീണ്ടും അരങ്ങേറുന്നത് ജനങ്ങളിൽ ഭയപ്പാടുകൾ ഉണ്ടാകുന്നതായും സി. കേശവൻ യോഗം ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ ഇതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണെന്നും എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു.

അന്ധവിശ്വത്തിനും അനാചാരത്തിനും എതിരെ എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിലുള്ള പയ്യനാമൺ ശാഖ ആഡിറ്റോറിയത്തിൽ നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ ,എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യുണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, അഡ്വ.രജിതാഹരി, രജനി വിദ്യാധരൻ, പുഷ്പാ ഷാജി, എൻ.ജയകുമാർ, അനീഷ് കണ്ണൻമല, പ്രിയാ അനീഷ്, ജയശ്രീസുനിൽ, ദിവ്യ എസ്.എസ് എന്നിവർ സംസാരിച്ചു. സൈക്കോളജിക്കൽ കൗൺസിലർ ഷീന അജി ബോധവത്കരണ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...