16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ 25കാരി സ്നേഹ മെർലിനെതിരെ മുൻപും സമാന പരാതികൾ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സ്നേഹ നേരത്തെ തന്നെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ്. ഇപ്പോഴിതാ മൂന്നാമതൊരു പോക്സോ കേസ് കൂടി സ്നേഹക്കെതിരെ വന്നിരിക്കുകയാണ്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന കാസർകോട് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഏതാനും മാസം മുൻപാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു സ്നേഹ. തളിപ്പറമ്പ് സ്വദേശിയായ സ്നേഹ, കാസർകോടുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നു. അന്നവിടെ തങ്ങി. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല.

പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മേൽപ്പറമ്പ് പോലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും. പരാതി ലഭിച്ചതിന് പിന്നാലെ സ്നേഹ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മുൻപ് രണ്ട് ആൺകുട്ടികളേയും ഒരു പെൺകുട്ടിയേയും പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് സ്നേഹ മെർലിൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...