199 മത്തെ സ്നേഹഭവനവും കൈമാറി ; അപകടത്തില്‍ ശരീരം തളർന്നു പോയ രാജേഷിന്റെ കുടുംബത്തിനു തണലായി സുനിൽ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 199 ാമത്തെ സ്നേഹഭവനം കൊടുമൺ ഇടത്തിട്ട തുണ്ടിയിൽ ശുഭക്കും മൂന്നു കുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ പ്രിൻസ് കോരയുടെ സഹായത്താൽ നിര്‍മ്മിച്ചു നല്‍കി. പ്രിൻസ് കോരയുടെ അമ്മ തങ്കമ്മ ചെറിയാന്റെ എൺപതാം ജന്മദിന സമ്മാനമായാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊഫസർ തോമസ് ടി.യും ഡോ. എം എസ് സുനിലും ചേർന്ന് നിർവഹിച്ചു.

ആക്സിഡന്റിൽ ശരീരം തളർന്ന്  അവശനിലയിൽ കഴിയുന്ന ഭർത്താവ് രാജേഷുമായി പോകാൻ ഇടമില്ലാതെ ചേച്ചിയുടെ വീടിന്റെ ഒരു മുറിയിൽ മൂന്നു കുട്ടികളുമായി കഴിയുകയായിരുന്നു ശുഭ. ഭർത്താവിന്റെ അവസ്ഥയും വീട്ടിലെ കഷ്ടപ്പാടും മൂന്നു കുട്ടികളുടെ ചിലവും എല്ലാം കൂടി ആയപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍  ആയിരുന്നു ഇവര്‍. കുടുംബത്തിന്റെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ സുനില്‍ ടീച്ചർ, പ്രിൻസ് കോരയുടെ സഹായത്താൽ രണ്ടു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ 650 sq. ft വലിപ്പമുള്ള വീട് ഈസ്റ്റർ ദിനത്തിൽ നൽകുകയായിരുന്നു. ചടങ്ങിൽ ഡോ. ബിജി തോമസ്, കെ പി. ജയലാൽ, ഹരിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...