ജമ്മു കശ്മീരിലെ സോജില പാസിന് സമീപം ഹിമപാതം ; രണ്ടുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മു കശ്മീരിലെ സോജില പാസിന് സമീപം ഹിമപാതം. കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. സംഭവത്തിൽ 2 മരണം എന്നാണ് പ്രാഥമിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമപാതത്തിനടിയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പോലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. റോഡിൽ പൂർണമായും മഞ്ഞുമൂടിയിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കടന്നുപോകുന്നതിൽ തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് ഈ മേഖലയിലേക്ക് ഏതാണ് ഇതുവരെ സാധിച്ചിട്ടില്ല.

കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...