അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ്, ഇസ്രായേൽ ഇവരുടെ സഖ്യകക്ഷികൾ എന്നിവരുടെ കപ്പൽ കടത്തിവിടില്ലെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അതിനിടെ യുദ്ധം നമ്മുടേതല്ലെന്നും പങ്കാളിത്തം വഹിക്കില്ലെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഘർഷം കുറയ്ക്കാൻ ഇറാൻ, അമേരിക്ക നേതാക്കളുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശയവിനിമയം തുടരുന്നതായും ഫ്രാൻസ് വ്യക്തമാക്കി. ഹോർമൂസ് നിയന്ത്രണം വഴി ലോക സമ്പദ്ഘടനയെ ഇറാൻ ബന്ദിയാക്കിയെന്ന് യുകെ വിദേശകാര്യ സെക്രട്ടറി വൈവറ്റ് കൂപ്പർ പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മേഖലയിൽ 10,000 സൈനികരെ കൂടി വിന്യസിക്കാൻ യുഎസ് നീക്കം തുടങ്ങിയതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 50,000 യുഎസ് സൈനികർ പശ്ചിമേഷ്യയിലുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഇറാനും നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ സൈനിക താവളങ്ങൾ സംരക്ഷിക്കാൻ ശേഷിയില്ലാത്ത യുഎസ്-സയണിസ്റ്റ് ശക്തികൾ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ഐആർജിസി ആരോപിച്ചു. അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ നിന്ന് ജനങ്ങൾ എത്രയും വേഗം മാറിത്താമസിക്കണമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാൻ പൗരന്മാരെയും പ്രമുഖ വ്യക്തികളെയും ലക്ഷ്യംവെക്കുന്ന അമേരിക്കൻ-ഇസ്രായേൽ സേനയെ കണ്ടെത്തുന്നിടത്തെല്ലാം ഇല്ലാതാക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് പ്രസ് ടിവി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....