സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും. ഇവ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ.
ഡിറ്റർജന്റുകൾ, ഷാംപൂകൾ, മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സോഡിയം ലോറത്ത് സൾഫേറ്റ് നിർമ്മാതാക്കളെയും ഈ തീരുവ ബാധിക്കും. ചരക്ക് മൂല്യത്തിന്റെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് തീരുവ. പുതിയ താരിഫ് ഘടന ബാധകമാക്കരുതെന്ന് ഇന്ത്യൻ സർഫക്ടന്റ് ഗ്രൂപ്പ് (ഐഎസ്ജി) ധനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഈ നീക്കം കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്നും ഇത് തുടർന്നുള്ള ജോലി വെട്ടിക്കുറയ്ക്കുന്നതിനും പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും ഐഎസ്ജി കൺവീനർ മനോജ് ഝാ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി. ഇന്ത്യ ഇതിനകം തന്നെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള വില വർദ്ധനവ് ഇന്ത്യൻ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും കത്തിൽ പറയുന്നു
രണ്ട് മാസം മുമ്പാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൂരിത ഫാറ്റി ആൽക്കഹോളുകളുടെ (എസ്‌എഫ്‌എ) ഇറക്കുമതിക്ക് അധിക കൌണ്ടർവെയിലിംഗ് ഡ്യൂട്ടിക്കൊപ്പം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിക്ക് ഉയർന്ന നിരക്ക് ശുപാർശ ചെയ്തത്. പുതിയ താരിഫ് ഘടന വിപണിയെ സരമായിത്തന്നെ ബാധിച്ചേക്കും. ഒപ്പം പഭോക്താക്കൾ ബദൽ മാർഗം തേടാനും സാധ്യതയുണ്ട് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയുടെ വില വർദ്ധന ജനങ്ങളുടെ നടുവൊടിച്ചേക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033