പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ആയിരുന്നു സംസ്‌കാരം. ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജോസ് കെ മാണി, ചാണ്ടി ഉമ്മന്‍, പി സി തോമസ് തുടങ്ങിയവരടക്കം പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.മൂന്നുമണിയോടെ വീടിനു സമീപത്തെ ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ ഡിജോ കാപ്പന്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് ഡിജോ കാപ്പന്റേയും രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് 87ല്‍ പിളര്‍പ്പുണ്ടായപ്പോള്‍ അദ്ദേഹം പി ജെ ജോസഫിനൊപ്പം നിന്നു.പിന്നീട് ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പവും നിന്നു.

മാണി വിരുദ്ധ രാഷ്‌ട്രീയത്തിനൊപ്പമാണ് ഏറെക്കാലം നിന്നതെങ്കിലും യുഡിഎഫിനോട് തന്നെയായിരുന്നു ആഭിമുഖ്യം.പിന്നീട് രാഷ്‌ട്രീയ പ്രവര്‍ത്തനത്തേക്കാള്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ ചാരിനില്‍ക്കാത്ത പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു.ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കാനുള്ള നാവായി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്റെ അമരക്കാരന്‍ കൂടിയാണ്.പാലായില്‍ മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയപ്പോള്‍ പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക ശക്തിയും ഡിജോ കാപ്പനായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...