കൈപ്പത്തി ചിഹ്നത്തെക്കുറിച്ചുള്ള എംഎം മണിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി റോയ് കെ പൗലോസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന സി പി എം മുതിർന്ന നേതാവ് എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ്. കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം എം മണിയുടേതെന്നും റോയ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എൽ ഡി എഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ്‌ നിഷേധിക്കാൻ കാരണം. ബി ജെ പിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമ്മിക്കണം. എം എം മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു.

അതേസമയം വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം തയ്യാറാക്കിയതിലും റോയ് പ്രതികരണം നടത്തി. പ്രചരണ വാഹനം തയ്യാറാക്കിയത് വിജയിക്കും എന്ന് 100 ശതമാനം ഉറപ്പ് ഉള്ളത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം മറ്റേണ്ടെന്നു നിർദേശിച്ചിരുന്നു. ഫല പ്രഖ്യാപനം വരുമ്പോൾ നന്ദി പറയാൻ വേണ്ടി വരും എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രചരണ വാഹനം സജ്ജമാക്കിയിരുന്നത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം കോട്ടയം ഈരാറ്റുപേട്ടയിലാണ് ഇപ്പോളുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...