സാമൂഹ്യപ്രതിബദ്ധത ഹരിത കർമ്മ സേനയുടെ മുഖമുദ്ര : അഡ്വ.ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമാണ് മാലിന്യ സംസ്ക്കരണ രംഗത്തെ പ്രധാന സേവന ദാതാക്കളായ ഹരിത കർമ്മ സേനയുടെ മുഖമുദ്ര എന്ന് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത ജ്യോതി ഹരിതകർമ്മസേന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിലും ഇതേ സന്നദ്ധത തുടർന്ന് പോകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വിജയകരമായി തുടരുന്ന ജൈവ – അജൈവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ഹരിത കർമ്മസേന വഹിക്കുന്ന ഊർജ്ജസ്വലമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, മുനിസിപ്പൽ സെക്രട്ടറി മുംതാസ് എ. എം, ക്ലീൻ സിറ്റി മാനേജർ വിനോദ് എം.പി, ജെ എച്ച് ഐ മനോജ് ഇ കെ, കെ എസ് ഡബ്ലിയു എം പി ഡി പി എം സി സോഷ്യൽ എക്സ്പെർട്ട് ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനക്കായി കില റിസോഴ്‌സ് പേഴ്സൺ സുരേഷ് പി എൻ മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു. നഗരസഭാ ഹരിതകർമ്മ സേന അംഗങ്ങൾ, നഗരസഭാ എസ് ഡബ്ലിയു എം എഞ്ചിനീയർ അനില എ.കെ, കെ എസ്.ഡബ്ലിയു.എം.പി.ഡി പി എം യു.സോഷ്യൽ കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് ശ്രീവിദ്യാ ബാലൻ, മോണിറ്ററിങ് എക്സ്പെർട്ട് ലക്ഷ്മി പ്രിയദർശിനി, എൻവയോണ്മെന്റൽ എഞ്ചിനീയർ വിജിത വി കുമാർ, ഫിനാൻസ് എക്സ്പെർട്ട് വീണ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...