റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ‘ലിറ്റിൽ മാസ്റ്റേഴ്സ്’ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ‘ലിറ്റിൽ മാസ്റ്റേഴ്സ്’ പദ്ധതിക്ക് തുടക്കമായി. പ്രൈമറി തലത്തിൽ പഠിക്കുന്ന പ്രതിഭാധനർക്കു വേണ്ടി പൊതുവിദ്യാഭ്യാസ തുടക്കം കുറിക്കുന്ന പദ്ധതിയാണ് ലിറ്റിൽ മാസ്റ്റേഴ്സ്. പ്രതിഭാധനരുടെ ചിന്തകളേയും താത്പര്യങ്ങളേയും കഴിവുകളേയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടുള്ള ബൗദ്ധികവും സർഗ്ഗാത്മകവുമായ പോഷണ പരിപാടികളിലൂടെ ഇവരുടെ പ്രതിഭയെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഈ പദ്ധതി. കുട്ടികളുടെ നവീന ആശയങ്ങൾക്കും ചിന്തകൾക്കും പുതിയ തലങ്ങളിലേക്ക് വളർന്നു വികസിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയിൽ എൽ. എസ്സ് എസ്സ് നേടിയ കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് പരിശീലനങ്ങളും ക്ലാസ്സുകളും നൽകുന്നത്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.കെ. ദേവി ബി.പി.സി ഷാജി എ. സലാം, ലിറ്റിൽ മാസ്റ്റേഴ്സ് ഉപജില്ല ജോ. കൺവീനർ അനില കെ. ബിനു, പ്രഥമാധ്യാപിക ജയശ്രീ ദേവി, സീനിയർ സൂപ്രണ്ട് മോളി അലക്സ് എന്നിവർ സംസാരിച്ചു. മുൻ പ്രഥമാധ്യാപിക ഷീലാബായി കുട്ടികൾക്ക് ക്ലാസ്സെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...