ജനങ്ങള്‍ ആവശ്യപ്പെട്ടത് പ്ലസ് വണ്‍ സീറ്റുകള്‍ – നല്‍കിയത് 175 ബാറുകള്‍ ; ‘ആഹാ വിസ്മയമാണ് എല്‍ഡിഎഫ് ‘

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പുതിയതായി 175 ബീവറേജ് ഔട്ട് ലെറ്റുകള്‍ തുറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങള്‍ രംഗത്ത്. നിലവിലെ വിദേശ മദ്യ ഷോപ്പുകള്‍ക്കെതിരെ തന്നെ വലിയ പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും നടക്കുമ്ബോഴാണ് ഇനി പുതിയ 175 എണ്ണം സര്‍ക്കാര്‍ ആരംഭിക്കാന്‍ പോകുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ടത് പ്ലസ് വണ്‍ സീറ്റുകള്‍, സര്‍ക്കാര്‍ നല്‍കിയത് 175 ബാറുകള്‍, ‘ആഹാ വിസ്മയമാണ് എല്‍ ഡി എഫ്’ എന്ന് വിഷയത്തില്‍ വിമര്‍ശനം ഉയരുന്നു.

മദ്യശാലകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് ഇന്നലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെയാണ് ജനം ഒന്നടങ്കം സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

അതേസമയം, കേരളത്തില്‍ 1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....