പദ്ധതി പുരോഗതി അറിയാൻ പ്രോജക്ട് മാനേജ്മെന്‍റ് സിസ്റ്റം ; മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും അവസാനിക്കും എത്ര ശതമാനം പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോർഡിൽ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകും. കരാറുകാർക്ക് അവരുടേതായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം നൽകുന്നുണ്ട്.

വകുപ്പു മേധാവി, ജില്ലാകളക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്ഡേറ്റ് ചെയ്യാനാകും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എം എൽ എ മാർക്കും ജനങ്ങൾക്കും എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കും. ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....