നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം; അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇന്ന് നമ്മളിൽ പലരും ഏതെങ്കിലും തരത്തിലുള്ള സേഷ്യൽ മീഡിയകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നവരാണ്. ഏത് നിമിഷവും അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളികളയാനാവില്ല. എങ്ങനെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ സുരക്ഷിതമാക്കാമെന്ന് നോക്കാം. എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന പാസ്വേഡുകൾ നൽകാതിരിക്കുക എന്നതാണ് ഒരു വഴി. ഫോൺ നമ്പർ, ജനന തീയതി, പേരുകൾ ഇവ പാസ്വേഡായി നൽകരുത്. പാസ്വേഡിൽ ചെറിയ അക്ഷരങ്ങളും നമ്പറുകളും ഉപയോ​ഗിക്കുക. അധിക സുരക്ഷയ്ക്കായി ടു ഫാക്ടർ ഓതന്റിക്കേഷനും പ്രാവർത്തികമാക്കുക. ഫെയ്സ്ബുക്കില്‍ ധാരാളം ഫോളോവേഴ്സ് ഉള്ള പേജ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇതില്‍ വളരെ വിശ്വാസം ഉള്ളവരെ മാത്രമെ അഡ്മിൻ ആയി നിയമിക്കാവു. മാത്രമല്ല വളരെ കുറച്ച്‌ അഡ്മിൻമാരെ മാത്രം വെയ്ക്കുന്നതായിരിക്കും നല്ലത്. അഡ്മിൻമാരുടെ എണ്ണം വർധിക്കുന്നതോടെ നിങ്ങളുടെ പേജ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതതയും കൂടും. നിങ്ങള്‍ നിയമിക്കുന്ന ഓരോ അഡ്മിനും ഓരോ ചുമതലകള്‍ ആയിരിക്കണം നല്‍കേണ്ടത്. ഈ ജോലികള്‍ മാത്രമാണ് ഇവർ ചെയ്യുന്നത് എന്നും ഉറപ്പ് വരുത്തണം.

നിങ്ങള്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളായ സ്മാർട്ട് ഫോണ്‍, ലാപ്ടോപ്, ടാബ്ലൈറ്റ് എന്നിവയില്‍ എപികെ ആപ്പുകള്‍ ഇല്ലാ എന്ന് ഉറപ്പ് വരുത്തണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ മാത്രമെ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാവൂ. ഇതിന് പുറമെ അജ്ഞാതമായി വരുന്ന മെയിലുകളും സന്ദേശങ്ങളും അവഗണിക്കാനും ശ്രമിക്കേണ്ടതാണ്. ഇത്തരം സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ അക്കൗണ്ട് ലോഗുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നതും ഹാക്കിങ് ശ്രമങ്ങള്‍ മുൻകൂട്ടി അറിയാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. വേറെ സ്ഥലങ്ങളില്‍ നിന്ന് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലോ പേജിലോ ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചാല്‍ ഇവ നോട്ടിഫിക്കേഷനായി നിങ്ങള്‍ക്ക് ലഭിക്കും. ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചാവ്‍ പാസ്വേഡ് ഉടൻ മാറ്റുക. ഇനി അഥവാ എന്തെങ്കിലും തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പിന്റെ ഭാഗമായി നിങ്ങള്‍ പണം നഷ്ടപ്പെട്ടു എങ്കില്‍ ഉടൻ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കേണ്ടതാണ്. 1930 എന്ന നമ്പറിൽ വിളിച്ച് പരാതികൾ കൈയ്മാറാം. ഇതിന് പുറമെ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. പണം നഷ്ടപ്പെട്ട് രണ്ട് മണിക്കുറിനുള്ളില്‍ തന്നെ പരാതി അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കൂടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...