വയനാട് ആദിവാസി മേഖല ; അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി ; വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് ആദിവാസി മേഖലയാണെന്നും അവിടെയുള്ള കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. വയനാടിനെ മന്ത്രി അധിക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്നും തുടങ്ങിയ ആവശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. ട്രൈബൽ ഏരിയകളിൽ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്നും അവർക്ക് ആർട്സ് ബാച്ച് ആണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ ട്രോളുകളും പരിഹാസങ്ങളും ഉയർന്നതോടെ വ്യക്തത വരുത്തി സൈബർ സഖാക്കളും രംഗത്തെത്തി. മന്ത്രി പറഞ്ഞത് വളച്ചോടിക്കപ്പെടുകയായിരുന്നുവെന്നും, വയനാട്ടിലെ ട്രൈബൽ ഏരിയകളിലെ കുട്ടികളുടെ കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ഇവർ ചൂണ്ടിക്കാട്ടി.

സർവേകൾ നടത്തിയതിൽ നിന്ന് വയനാട്ടിലെ ട്രൈബൽ മേഖലകളിൽ കൂടുതൽ കുട്ടികൾ ആവശ്യപ്പെടുന്നത് ആർട്സ് ബാച്ചുകളാണ് എന്നതിനാൽ, അവിടെയുള്ളവർക്ക് സയൻസ് ബാച്ച് വേണ്ടെന്നാണ് മന്ത്രി പറഞ്ഞതെന്ന് ഇവർ വിശദമാക്കുന്നു. അതേസമയം, പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്നും ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മന്ത്രി അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നുംഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...

സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്

0
ഡൽഹി: സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺ​ഗ്രസ്. വില കുത്തനെ...

മാടാക്കര പള്ളിയിലെ ലാത്തിച്ചാർജ് ; പോലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പോലീസ്...

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...