കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരം ദേഹത്ത് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : കര്‍ണാടക പുത്തൂര്‍ ഷിരാഡി ഘട്ടില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയും പാവഞ്ചെയില്‍ താമസക്കാരനുമായ സുരേഷ് നവാഡ (43)യാണ് മരിച്ചത്. സുരേഷ് നവാഡയുടെ ഭാര്യ രശ്മി(42)യും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാവഞ്ചെയിലെ വീട്ടില്‍ നിന്ന് കുടുംബം ബംഗളൂരുവിലേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

ഷിരാഡി ഘട്ടിലെ അഡാഹോളിലെത്തിയപ്പോള്‍ ശബ്ദം കേട്ട് സുരേഷ് കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. കാറിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണെങ്കിലും ഭാര്യ രശ്മിയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉപ്പിനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...