കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ സോളാര്‍ വേലികെട്ടും ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിയെയും മനുഷ്യ ജീവനെയും സംരക്ഷിക്കുന്നതിന് നടപടിയായി. അഡ്വ.പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിൻപുറത്ത് ഇറങ്ങാതെ ഇരിക്കാൻ സോളാർ വേലി കെട്ടാനാണ് നടപടിയായത്. 86 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കാണ് ഇപ്പോൾ എഗ്രിമെന്‍റ് ആയിരിക്കുന്നത്.

ശബരിമല വനത്തോട് ചേർന്നുള്ള മഞ്ഞത്തോട് – മന്ദപ്പുഴ, ചണ്ണ – കുരുമ്പൻമൂഴി, കുംഭിത്തോട്, അരയാഞ്ഞിലിമൺ, പനംകുടന്ത – കുരുമ്പൻമൂഴി, വേലംപ്ലാവ് ഭാഗങ്ങളിലാണ് സോളാർ വേലി കെട്ടാൻ അനുമതി ലഭിച്ചത്. സോളാർ വേലി കെട്ടുന്ന തോടെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് ഏറെ ആശ്വാസം ലഭിക്കും. ഇപ്പോൾ ഈ ഭാഗങ്ങളിൽ കാട്ടാന , കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ഇറങ്ങി നിരന്തരം കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവ മനുഷ്യജീവനും ഭീഷണി ഉണ്ടാക്കുന്നുണ്ട്. സോളാർ വേലി കെട്ടുക മാത്രമാണ് ഇവയുടെ ആക്രമണം ഒരു പരിധിവരെ തടയുവാനുള്ള മാർഗ്ഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...