തിരുവനന്തപുരം : സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് അതിനെതിരെ അപ്പീല്‍ പോകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും കേസുമായി ഇറങ്ങുന്നത്.
തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും ജാമ്യമെടുക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്രയും നാൾ പോലീസ് അന്വേഷിച്ചു തെളിയിക്കാനാകാത്ത കേസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.ബി.ഐക്ക് വിട്ടുവെന്നും സർക്കാരിന്റെ ഈ നീക്കത്തിലെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യമാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എ.പി അനിൽകുമാർ എം.എൽ.എയും പ്രതികരിച്ചു.