സോളാര്‍ തട്ടിപ്പ് കേസ് ; സരിതയ്ക്ക് ആറുവർഷം കഠിന തടവ്, 30,000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. 30,000  രൂപ പിഴയും സരിത അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്‍റീനില്‍ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. സോളാർ കേസില്‍  സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു.

കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

അതിനിടെ അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസിൽ പോലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...