Saturday, July 13, 2024 5:23 am

ഗുണനിലവാരമില്ലാത്ത ബിസ്കറ്റ് വിറ്റു ; ബേക്കറിയുടമയ്ക്ക് 1 ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ഗുണനിലവാരമില്ലാത്ത കോൺഫ്ളക്സ് ബിസ്കറ്റ് വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകാൻ കോടതി ഉത്തരവ്. മാന്നാർ തോംസൺ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്ട്സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകൻ തഴക്കര കാങ്കാലിമലയിൽ സരുൺ കെ ഇടിക്കുള നൽകിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2021 സെപ്റ്റംബർ 3 ന് തോംസൺ ബേക്കറിയിൽ നിന്ന് സരുൺ വാങ്ങിയ കോൺഫ്ളെക്സ് ബിസ്കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതുമായിരുന്നു.

തുടർന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ ബിസ്കറ്റ് തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലാബിലേക്കയച്ച് റിസൾട്ട് പരിശോധിച്ചപ്പോൾ ബിസ്‌ക്കറ്റുകൾ ഭക്ഷ്യയോഗ്യമായതല്ല എന്ന് കണ്ടെത്തി. ഇത് നിർമ്മിച്ചത് ഏത് തരം ഭക്ഷ്യ എണ്ണയാണ് എന്നുള്ള കാര്യവും ലേബലിൽ പറഞ്ഞിരുന്നില്ല. വിസ്തരിച്ചപ്പോൾ കമ്മീഷനിലും ഏത് തരം എണ്ണയാണ് ഉപയോഗിച്ചതെന്ന് ബേക്കറി ഉടമയ്ക്ക് കൃത്യമായി പറയാൻ കഴിഞ്ഞില്ല. തുടർന്നാണ് കമ്മീഷൻ പ്രസിഡന്റ് എസ് സന്തോഷ് കുമാറും അംഗം സി കെ ലേഖാമ്മയും നഷ്ട്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉത്തരവിട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയിലെ ജനസംഖ്യ 2060 ൽ 170 കോടിയാകും ; ചൈനക്കാർ 121 കോടിയായി കുറയും,...

0
ന്യൂയോർക്ക്: ഇന്ത്യയിെല ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്....

അഭിമാന നിമിഷം ; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ...

0
ഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ ഒന്നാംസ്ഥാനം നിലനിർത്തി...

വൻ കവർച്ച സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ; യുവതിയെ...

0
ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക...

ഇത് ഞങ്ങളുടെ വിജയം ; മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി...

0
കൊച്ചി: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി...