കിസുമം കുഴിക്കണ്ടം മലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം

For full experience, Download our mobile application:
Get it on Google Play

റാന്നി: കിസുമത്ത് ഇനി വൈദ്യുതി വെളിച്ചം കൂടുതൽ തെളിയും. കിസുമം കുഴിക്കണ്ടം മലയിലെ വോൾട്ടേജ് ക്ഷാമത്തിന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടതോടെ പ്രതിസന്ധി മാറി. ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎയാണ് കത്ത് മുഖേന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2.13 ലക്ഷം രൂപയുടെ പദ്ധതിക്കാണ് മന്ത്രി അനുമതി നൽകിയത്. ഇവിടുത്തെ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ രൂക്ഷമായ വോൾട്ടേജ് ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. വോൾട്ടേജ് ക്ഷാമം മൂലം ഗൃഹോപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

വൈദ്യുതോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായിരുന്നു. കിസുമത്ത് നിന്നും വലിച്ചിരുന്ന ലൈനിൽ നിരവധി കണക്ഷൻ ഉള്ളതായിരുന്നു വോൾട്ടേജ് ക്ഷാമത്തിന് കാരണം. നെല്ലിമലയിൽ നിന്നുള്ള ലൈൻ ഇവരുടെ സമീപത്തുകൂടി പോകുന്നുണ്ട്. ലൈൻ പ്രയോജനപ്പെടുത്തി അതിൽ നിന്ന് കണക്ഷൻ നൽകി വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എരുമേലി കെഎസ്ഇബി അധികൃതർക്ക് മന്ത്രി നിർദേശം നൽകിയത്. ഇവർ തയ്യാറാക്കിയ എസ്റ്റിമേറ്റിലാണ് 2.13 ലക്ഷം രൂപ ചിലവാകും എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മന്ത്രി അനുമതി നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...