കോന്നിയില്‍ അടൂര്‍ പ്രകാശിനെ ഇടതുപക്ഷം ഭയക്കുന്നു ; കോന്നി മെഡിക്കല്‍ കോളേജിന്റെ ശിലാഫലകങ്ങളില്‍ നിന്നും മുന്‍ എം.എല്‍.എയുടെ പേര് വെട്ടിമാറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജിന്റെ ശിലാഫലകങ്ങളില്‍ കോന്നിയുടെ മുന്‍ എം. എല്‍.എയും മെഡിക്കല്‍ കോളേജിന്റെ ശില്‍പ്പിയുമായ അഡ്വ.അടൂര്‍ പ്രകാശിന്റെ  പേരുകള്‍ നീക്കം ചെയ്യുന്നുവെന്ന് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുമ്പോഴാണ് രാഷ്ട്രീയത്വ പപ്പരത്വം വിളിച്ചോതുന്ന ഈ നടപടി. അടൂര്‍ പ്രകാശിനെ ഇടതുപക്ഷം ഭയക്കുന്നതിന്റെ തെളിവാണിതെന്നും ജനങ്ങള്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ ഭിത്തികളില്‍ സ്ഥാപിച്ചിരുന്ന ശിലാ ഫലകങ്ങള്‍ ഇളക്കി മാറ്റുന്ന നടപടികള്‍ ഇപ്പോള്‍ നടക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കിഫ്ബി ഫണ്ട് വഴി അനുവദിച്ച പണം കൊണ്ട് മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികള്‍ ഉത്ഘാടനം നടക്കുന്നതിന്റെ മുന്നോടിയായാണ് ഈ നാണംകെട്ട പ്രവര്‍ത്തികള്‍.

മെഡിക്കല്‍ കോളേജില്‍ കൊട്ടിഘോഷിച്ച് ഉത്ഘാടന മാമാങ്കങ്ങള്‍ തുടരെ നടക്കുമ്പോള്‍ കോന്നിയില്‍ മെഡിക്കല്‍ കോളേജ് എങ്ങനെ വന്നുവെന്നും ഇതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും കോന്നിയിലെ ജനങ്ങള്‍ മറക്കില്ല. ദീര്‍ഘകാലം കോന്നി എം.എല്‍.എ ആയിരുന്ന അഡ്വ.അടൂര്‍ പ്രകാശ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യ വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ 2011 ലെ  സംസ്ഥാന ബഡ്ജറ്റില്‍ 25 കോടി രൂപയാണ് കോന്നി മെഡിക്കല്‍ കോളെജിനായി ആദ്യം അനുവദിപ്പിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച നാല് മെഡിക്കല്‍ കോളേജുകളില്‍ ഒന്നായിരുന്നു ആനകളുടെ നാട്ടിലെ ഈ മെഡിക്കല്‍ കോളേജ്. 2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു. പിന്നീട് വിവിധ ഫണ്ടുകള്‍ അനുവദിക്കുകയും മെഡിക്കല്‍ കോളേജ് കെട്ടിടം ഉയരുകയും ചെയ്തു.

തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു. നിയമ സഭയില്‍ ഈ വിഷയം അടൂര്‍ പ്രകാശ്‌ സബ്മിഷനായി ഉന്നയിച്ചു എങ്കിലും ആന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കോന്നിയിലെ ജനങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നു സംസാരിച്ചത്. പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ മെഡിക്കല്‍ കോളേജിന് ഈ സ്ഥലം അനുയോജ്യമല്ലെന്നും ആനകള്‍ ഉള്ള പ്രദേശമാണെന്നും പ്രസ്താവിച്ച കെ.കെ ശൈലജ പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മെഡിക്കല്‍ കോളേജിനെ അനുകൂലിച്ച് സംസാരിച്ചു.

ഇത്തരത്തില്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് കോന്നി മെഡിക്കല്‍ കോളേജ് എന്ന സ്വപ്നപദ്ധതി. ഇപ്പോള്‍ അടൂര്‍ പ്രകാശിന്റെ പേരുകള്‍ വെട്ടിമാറ്റി മെഡിക്കല്‍ കോളേജിന്റെ വിവിധ ഭിത്തികളിലും മതിലിലുമൊക്കെ കെ.യു ജെനിഷ് കുമാറിന്റെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെയും പേരുകള്‍ ആലേഖനം ചെയ്ത ശിലാഫലകങ്ങള്‍ വെക്കുന്ന തിരക്കിലാണ് കോന്നി എം.എല്‍.എ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...