പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന അമ്മയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തളർന്നു കിടപ്പിലായിരുന്ന വൃദ്ധയായ അമ്മയെ മകൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർ ആർ നഗറിൽ ബി ഇ എം എൽ ലേഔട്ടിലാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലഞ്ച് വർഷമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു ഇവർ. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. ദീർഘകാലമായി അസുഖബാധിതയായി അമ്മ കിടപ്പിലായതു കാരണമുള്ള മാനസിക വിഷമമാണ് ക്രൂരമായ ഈ പ്രവൃത്തിക്ക് മകനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാലാം നിലയിൽ നിന്ന് താഴേക്ക് വീണ സവിത്രമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവത്തിൽ ആർ ആർ നഗർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൃത്യം നടന്ന സാഹചര്യം വ്യക്തമാകേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധനയും നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...