പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയിൽ. കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണത്തിൽ ചില സംശയങ്ങൾ ഉയരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.

28കാരനായ കിരൺ ആണ് കൃത്യം നടത്തിയത്. മാതാവിന് ആൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ട് ദിവസം മുൻപാണ് ദിനേശൻ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേൽപ്പിക്കാൻ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേൽപ്പിച്ചു. കിരൺ ഇലക്ട്രീഷ്യൻ കൂടിയായിരുന്നു. തുടർന്ന് പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ബാഹ്യഇടപെടൽ ഉണ്ടായോ എന്ന് പോലീസ് അന്വേഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....