മദ്യപിക്കാൻ പണം നൽകിയില്ല ; അമ്മയെ മകൻ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിൻ്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ സിബി (37) പിടിയിലായി. ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസം. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇർണിയൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ സിബി കൊലപ്പെടുത്തിയതായി സമ്മതിച്ചു. തുടർന്ന് പോലീസ് സിബിയെ അറസ്റ്റ് ചെയ്തു.

മദ്യപിക്കാൻ അമ്മയോട് പണം ചോദിച്ചാൽ തരില്ലെന്നും സഹോദരി പണം ചോദിച്ചാൽ മാത്രമേ നൽകുകയുള്ളൂ എന്നും അതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിന് മൊഴിനൽകി. സംഭവദിവസവും സിബിയും തങ്കലീലയുമായി പണത്തെ ചൊല്ലി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. സിബിയെ കോടതിയിൽ ഹാജരാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0
കർണാടക: കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

0
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8...

ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍...

അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു ; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ മൂന്നുപേർക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പേരാമ്പ്രയിൽ...