ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആര്‍എസ്എസ്. ഇന്ത്യയിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.രാജ്യത്ത് എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് വീണ്ടും ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയവരെ കണ്ടെത്തേണ്ടതുണ്ട്. കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്കായി വിദേശ പൗരന്മാരെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കാനാവില്ല.
പൗരത്വവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ആശങ്കയോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് നിലവിലുള്ള കോടതികളും നിയമസംവിധാനങ്ങളും വഴി പരിഹരിക്കാമെന്നും അംബേക്കര്‍ പ്രതികരിച്ചു.സ്വാതന്ത്ര്യത്തിന് മുമ്പ് ഇല്ലാതിരുന്ന ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കാനുള്ള അനുവാദം പിന്നീട് ചില വിഭാഗങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ രാജ്യത്ത് നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വിദേശി-സ്വദേശി പൗരന്മാരെ വേര്‍തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിന് എന്‍ആര്‍സി അനിവാര്യമെന്നും അംബേക്കര്‍ പറഞ്ഞു.




























