അമേരിക്കന്‍ മലയാളി ദമ്പതികളുടെ മകന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കന്‍ മലയാളി ദമ്പതികളായ വീപ്പനാട്ട് സബീന്‍ ജേക്കബിന്റെ മകന്‍ ക്രിസ് ജേക്കബ് സബീന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ക്രിസ് ജേക്കബ് സബീന്‍, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ജിഗ്‌സോ പസില്‍ പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ ആള്‍ എന്ന റെക്കോര്‍ഡാണ് ക്രിസ് നേടിയത്. 3 വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കന്‍ 197 പസിലുകളാണ് നിമിഷ നേരം കൊണ്ട് പൂര്‍ത്തിയാക്കിയത്.

ചെറിയ പ്രായം മുതല്‍ ക്രിസിന് പസിലുകളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും ആദ്യം ഞങ്ങള്‍ അത്ര കാര്യമാക്കിയില്ലെന്നും ക്രമേണ കുഞ്ഞായിട്ടും പസിലുകള്‍ നീരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ക്രിസിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും പിതാവ് സബീന്‍ ജേക്കബ് പറഞ്ഞു. ഇനിയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനാണ് താല്‍പ്പര്യമെന്നും അവര്‍ വ്യക്തമാക്കി. എറണാകുളം കോതമംഗലം സ്വദേശിയായ സബീന്‍ വീപ്പനാട്ട് കുടുംബാംഗമാണ്‌. ഇപ്പോള്‍ അമേരിക്കയിലെ വിര്‍ജീനിയയിലാണ് താമസിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...