മകനെ വിഷം കുത്തിവെച്ച് കൊന്ന കേസ് ; അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സേലം : എടപ്പാടിക്കടുത്ത് മകനെ വിഷംകുത്തിവച്ച് കൊന്നകേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44), കൊങ്കണാപുരത്തിലെ ലാബ് ടെക്നീഷ്യൻ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്. പെരിയസ്വാമിയുടെ ഇളയമകൻ വണ്ണത്തമിഴിന് (14) അർബുദം ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം കളിക്കുന്നതിനിടയിൽ താഴെവീണ വണ്ണത്തമിഴിന്റെ കാലിൽ മുറിവേറ്റു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദംകാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയിൽനിന്ന് വീട്ടിൽവന്ന മകൻ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. മകൻ വളരെയധികം മെലിയുകയും ചെയ്തു.

ഇതേത്തുടർന്നാണ് മകനെ വിഷം കുത്തിവെച്ച് കൊല്ലാൻ പെരിയസ്വാമി തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പിൽ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്. സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണർ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്കയച്ചു. ഇതിനിടെ പെരിയസ്വാമി, പ്രഭു എന്നിവർ കച്ചുപ്പള്ളി വില്ലേജ് ഓഫീസിൽ കീഴടങ്ങി. കൊങ്കണാപുരം പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...