​ഗസ്സ വംശഹത്യയിൽ മോദി സർക്കാർ പുലർത്തുന്ന സമ്പൂർണ മൗനത്തെ രൂക്ഷമായി വിമർ​ശിച്ച് സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന സമ്പൂർണ മൗനത്തെ രൂക്ഷമായി വിമർ​ശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇത് മനുഷ്യത്വത്തിൽ നിന്നും ധാർമികതയിൽ നിന്നുമുള്ള തികഞ്ഞ ഒഴിഞ്ഞുമാറൽ ആണെന്ന് അവർ കുറ്റപ്പെടുത്തി. ‘ദി ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ നിശബ്ദത, ഫലസ്തീനോടുള്ള നിസ്സംഗത’ എന്ന ലേഖനത്തിൽ, സ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി ഒരുകാലത്ത് അചഞ്ചലമായി നിലകൊണ്ട ഇന്ത്യയുടെ ശബ്ദം ഇന്ന് ശ്രദ്ധേയമാംവിധം നിശബ്ദമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ അതിന്റെ ചരിത്രപരമായ നേതൃത്വം വീണ്ടെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

രാജ്യം ‘വ്യക്തിഗത നയതന്ത്ര’ത്തിനു മുകളിലേക്ക് ഉയർന്നുവരണമെന്നും നീതി, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര നിയമം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കണമെന്നും അവർ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഗസ്സ വിഷയ​ത്തോടുള്ള മോദി സർക്കാറിന്റെ സമീപനത്തിനു നേർക്ക് സോണിയ പരസ്യ വിമർശനമുന്നയിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താൽപര്യങ്ങളോ അല്ല, മറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വ്യക്തിഗതമായുള്ള ഈ നയതന്ത്ര ശൈലി ഒരിക്കലും നിലനില്‍ക്കുന്നതല്ല. അത് ഇന്ത്യയുടെ വിദേശനയത്തിന് വഴി കാണിക്കാനും പോവുന്നില്ല. ഗസ്സയിൽ നടക്കുന്നത് വംശഹത്യയിൽ കുറഞ്ഞതെന്നുമല്ലെന്നും സോണിയ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...